കണ്ണൂർ : കെപിസിസിയുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സർഗ്ഗ സദസ്സ് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്നു. സംസ്കാരസാഹിതി സംസ്ഥാന വർക്കിങ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.ജന്മനാടിന്റെ നന്മകൾ അധികാരത്തിലിരിക്കുന്നവർ ഇല്ലാതാക്കുമ്പോൾ സാംസ്കാരിക നായകർ എന്ന് നടിക്കുന്നവർ പുലർത്തുന്ന മൗനം ഭീതിജനകമാണെന്ന് എൻ.വി.പ്രദീപ് കുമാർ പറഞ്ഞു.
കണ്ണൂർ ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ എം. പ്രദീപ്കുമാർ പയ്യന്നൂർ സംഘടനാ നയരേഖാ അവതരണം നടത്തി . സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് ജില്ലാ തല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എം ഉണ്ണികൃഷ്ണൻ , സുനിൽ മടപ്പള്ളി, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി വിജയൻ, ജില്ലാ ജനറൽ കൺവീനർ കെ.എൻ ആനന്ദ് നാറാത്ത് , ഡോ. വി.എ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ കലാ സാംസ്കാരിക പ്രവർത്തകരുടെ സംഗമവേദിയായി സംസ്ക്കാരസാഹിതി സർഗ്ഗ സദസ്സ് മാറി .
Cultural and literary gathering held





















